കുരിശിന്റെ വഴിയിലെ തകര്‍ക്കപ്പെട്ട രൂപങ്ങള്‍ പുനനിര്‍മ്മിക്കാന്‍ കാനഡായിലെ സഭാനേതൃത്വം തയ്യാറെടുക്കുന്നു

ഒന്റാറിയോ: ആക്രമണത്തില്‍ തലയും കൈകാലുകളും തകര്‍ക്കപ്പെട്ട കുരിശിന്റെ വഴിയിലെ രൂപങ്ങള്‍ പുനനിര്‍മ്മിക്കാന്‍ രൂപതാധികാരികള്‍ ആലോചിക്കുന്നു. ഒന്റാറിയോയിലെ സഡ്ബറി ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദിലെ കുരിശിന്റെ വഴിയിലെ രൂപങ്ങളാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. ചില രൂപങ്ങള്‍ക്ക് ശിരച്ഛേദംസംഭവിക്കുകയും മറ്റ് ചിലതിന്റെകാലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്. അറുത്തുമാറ്റിയ ശിരസുകള്‍ ഇനിയും കണ്ടെത്തിയിട്ടില്ല.

അടുത്തകാലത്തായി അമേരിക്കയില്‍ നടന്നുവരുന്ന വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗമായിട്ടല്ല ഈ ആക്രമണം നടന്നിരിക്കുന്നതെന്ന് അധികാരികള്‍ അറിയിച്ചു. മെയ് 25മുതല്ക്കാണ് ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വ്യാപകമായ തോതില്‍ ദേവാലയങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ ആരംഭിച്ചത്.

കുരിശിന്റെ വഴിയിലെ രൂപങ്ങള്‍ ആക്രമിക്കപ്പെട്ടത് മെയ് 22 ന് ആയിരുന്നു. ഇതുവരെയും പ്രതികളെപിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 1907 ലാണ് ഗ്രോട്ടോ നിര്‍മ്മിച്ചത്.കുരിശിന്റെവഴി ഇവിടെ സ്ഥാപിക്കപ്പെട്ടത് 1950 ല്‍ ആയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.