ഭൂമിയില്‍വച്ചുള്ള അവസാന കണ്ടുമുട്ടലാണ് അതെന്ന് ഞങ്ങളറിഞ്ഞിരുന്നു: സഹോദരന്റെ സംസ്‌കാരച്ചടങ്ങില്‍ ബെനഡിക്ട് പതിനാറാമന്‍ നല്കിയ സന്ദേശം

വത്തിക്കാന്‍ സിറ്റി: ജൂണ്‍ 22 തിങ്കളാഴ്ച രാവിലെയാണ് ഞാന്‍ അദ്ദേഹത്തോട് യാത്ര പറഞ്ഞത്. അത് ഞങ്ങളുടെ ഭൂമിയില്‍വച്ചുള്ള അവസാന കണ്ടുമുട്ടലാണെന്ന് ഞങ്ങളറിഞ്ഞിരുന്നു. എന്നാല്‍ അതോടൊപ്പം അനുഗ്രഹദാതാവായ ദൈവം ഈ ലോകത്തില്‍വച്ചെന്നതുപോലെ മറ്റൊരു ലോകത്തിലും പുതിയൊരു ഒരുമിച്ചുചേര്‍ക്കല്‍ നല്കുമെന്നും ഞങ്ങളറിഞ്ഞിരുന്നു. കര്‍ദിനാള്‍ ജോര്‍ജ് റാറ്റ്‌സിംഗറുടെ സംസ്‌കാരചടങ്ങില്‍ നല്കിയ സന്ദേശത്തില്‍ പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ എഴുതിയ വരികളാണ് ഇവ.

സഹോദരന്റെ സംസ്‌കാരച്ചടങ്ങുകളില്‍ ലൈവ് സ്ട്രീമിങ് വഴി ബെനഡിക്ട് പതിനാറാമന്‍ പങ്കെടുക്കുകയും ചെയ്തു. ഇന്നലെയായിരുന്നു സംസ്‌കാരം നടന്നത്. ജൂലൈ ഒന്നിന് 96 ാം വയസില്‍ ബവേറിയായില്‍ വച്ചായിരുന്നു മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറിന്റെ അന്ത്യം.

രോഗിയായി കഴിയുന്ന സഹോദരനെ കാണാനായി പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ എത്തിയിരുന്നു. സംഗീതം, ഫലിതം, ദയ എന്നിവ സഹോദരന്റെ ഗുണങ്ങളായിരുന്നുവെന്നും ബെനഡിക്ട് പതിനാറാമന്‍ അനുസ്മരിച്ചു. അതിനൊക്കെ പുറമേ അദ്ദേഹം ഒരു ദൈവമനുഷ്യനായിരുന്നു, പക്ഷേ അദ്ദേഹം അതൊരിക്കലും പ്രദര്‍ശിപ്പിച്ചിരുന്നില്ല. അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കേന്ദ്രഭാഗമായിരുന്നു, ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞു.

റീഗന്‍സ് ബര്‍ഗ് കത്തീഡ്രലില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് നിക്കോളായും കര്‍ദിനാള്‍ മുള്ളറും പങ്കെടുത്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.