ഏകീകൃത കുര്‍ബാന: ബ്ര. മാവൂരൂസിന്റെ നിരാഹാരം തുടരുന്നു

കൊച്ചി: സീറോ മലബാര്‍ സഭയില്‍ സിനഡ് അംഗീകരിച്ച കുര്‍ബാനക്രമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സഭാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം പത്തുദിവസം പിന്നിട്ടു. എറണാകുളം- അങ്കമാലി അതിരൂപതാ ആര്‍ച്ച് ബിഷപ് ഹൗസിന് മുന്നിലെ സമരപ്പന്തലില്‍ സത്യഗ്രഹമിരിക്കുന്ന ബ്ര. മാവുരൂസിന്റെ നിരാഹാരം തുടരുകയാണ്.

കഴിഞ്ഞ 22 നാണ് നിരാഹാര സമരത്തിന് തുടക്കം കുറിച്ചത്. അന്ന് സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ബ്രദര്‍ മാവുരൂസ് പിന്നീട് സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു. മാര്‍ച്ച് ഒന്നുമുതല്‍ വനിതകളും സമരപ്പന്തലിലേക്കെത്തി. ബ്ര. മാവുരൂസിന്റെ ജീവന്‍ രക്്ഷിക്കണമെന്ന ആവശ്യം ഇപ്പോള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. 88 കാരനായ ബ്രദറിന്റെ ജീവന്‍ രക്ഷിക്കണമെന്നും അദ്ദേഹത്തെ മരണത്തിന് വിട്ടുകൊടുക്കുകയില്ലെന്നും മറ്റുമുള്ള പ്രചരണങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വ്യാപകമായിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.