കോവിഡ് 19 ഉം പ്രളയവും അസ്വസ്ഥതകളും ഓരോ ഈറ്റുനോവുകളാണെന്ന് ബ്ര. സിറില്‍ ജോണ്‍. സുവിശേഷവല്ക്കരണം എന്ന വലിയ തീ നമ്മുടെ ഉള്ളില്‍ കത്തുന്നതിന് വേണ്ടിയുള്ള വേദിയൊരുക്കലാണ് അത്.നമ്മുടെ കണ്ണുകള്‍ തുറന്നുകിട്ടുന്നതിന് വേണ്ടിയുള്ളവയാണ് . ഇല്ലെങ്കില്‍ ന മ്മുടെ കണ്ണുകള്‍ തുറന്നു കിട്ടുകയില്ലല്ലോ. ഇവ ദൈവത്തിലേക്ക് മുഖം തിരിക്കാനുള്ള ഓരോ അവസരങ്ങളാണ്. വലിയ കാര്യങ്ങള്‍ ചെയ്യാനുള്ള ഒരുക്കമാണ് ഇത്.
സഭയുടെ ജൂബിലിക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഇക്കാലയളവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2033. ഇതിനായി നാം തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തേണ്ടതുണ്ട്. അതിന് അപ്പസ്തലോന്മാര്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞതുപോലെ നാം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടേണ്ടതുണ്ട്.
എല്ലാ മനുഷ്യരിലും സുവിശേഷം എത്തിക്കണമെങ്കില്‍ നാം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടണം.സഭയ്ക്കുള്ളിലെ ഭീഷണികളെക്കുറിച്ച് ചിന്തിക്കാനാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മന്ദോഷ്ണതയാണ് ഈ പ്രധാന ഭീഷണി. മന്ദോഷ്ണത മാറിക്കാട്ടാന്‍ നാം പ്രത്യേകം പ്രാര്‍ത്ഥിക്കണം.
മാമ്മോദീസാ സ്വീകരിക്കുന്നവരെല്ലാം മിഷനറിമാരാകണം. ക്രിസ്ത്യാനികളെയല്ല മിഷനറിമാരെയാണ് നമുക്കാവശ്യമെന്ന് പരിശുദ്ധപിതാവ് ഓര്‍മ്മിപ്പിക്കുന്നുണ്ട്. കാലത്തിന്റെ അടയാളം മനസ്സിലാക്കി പ്രത്യുത്തരിക്കാന്‍ നാം തയ്യാറാകണം. പുറത്തുനിന്നുള്ള മിഷനറിമാരെ ആവശ്യമില്ലാത്തതും ദൈവത്തിന്റെ പദ്ധതിയാണ്. ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഇന്ന് മലയാളികളായ സുവിശേഷപ്രവര്‍ത്തകരുണ്ട്.ദൈവത്തിന്റെ ഈ സ്വന്തം നാടിനെയാണ് ലോകമെങ്ങും സുവിശേഷം എത്തിക്കാനായി ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്.
ലോകസുവിശേഷീകരണത്തിന് പ്രാര്‍ത്ഥനയും പരിത്യാഗവും അത്യാവശ്യമാണ്. ലോകത്തെ മുഴുവന്‍ സുവിശേഷവലക്കരിക്കാന്‍ മലയാളികള്‍ക്ക് പ്രത്യേക ദൗത്യമുണ്ട്.
സുവിശേഷവല്‍ക്കരണം എന്ന വലിയ ദൗത്യം യേശു നമ്മെ ഏല്പിച്ചുവെങ്കിലും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞതി്‌ന ശേഷം മാത്രമേ പോകാവൂ എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്..
വിദ്യാവിഹീനരായ അപ്പസ്‌തോലന്മാര്‍ എങ്ങനെയാണ് വചനം പ്രസംഗിച്ചതെന്ന് ആലോചിക്കൂ. ആരെങ്കിലും എഴുതിക്കൊടുത്തതോ സ്വയം തയ്യാറാക്കിയതോ ആയ പ്രസംഗമല്ല പത്രോസ് അവിടെ പറഞ്ഞത്.പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോഴാണ് പത്രോസ് വചനം പ്രസംഗിച്ചത്. അതുകൊണ്ട് നാം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടണം.
ലോകസുവിശേഷവല്‍ക്കരണത്തിന് വേണ്ടി ഒരു സാക്ഷിയാകാന്‍ നാം പ്രാര്‍ത്ഥിക്കണം. തീ കത്തുന്ന ഒരു വ്യക്തിയാക്കി മാറ്റണേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.