ബ്രിസ്റ്റോള്‍: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന പരിശുദ്ധാത്മനവീകരണ ധ്യാനം ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഈ മാസം 24,25 തീയതികളില്‍ നടക്കും. വൈകുന്നേരം 5.30 മുതല്‍ 9.30 വരെയാണ് സമയം. മാതാപിതാക്കള്‍ക്കും യുവജനങ്ങള്ക്കുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ജിസിഎസ്ഇ, എ ലെവല്‍ തുടങ്ങിയ പരീക്ഷകള്‍ എഴുതുന്നവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും ആരാധനയും ഉണ്ടായിരിക്കും. ഫ്രീ പാര്‍ക്കിംങ് സൗകര്യം ലഭ്യമാണെന്ന് ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു. പ്രമുഖ വചനപ്രഘോഷകനും തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതാ വൈദികനുമാണ് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍.
ധ്യാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് കണ്ടോത്ത്( റീജിയണല്‍ ട്രസ്റ്റി) 07703063836, റോയി സെബാസ്റ്റിയന് ( റിജീയണല്‍ ജോയിന്റ് ട്രസ്റ്റി 0786270047)ദേവാലയത്തിന്റെ വിലാസം സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച്,232 ഫോറസ്റ്റ് റോഡ്, ബ്രിസ്റ്റോള്‍, BS6 3QT