മനില: ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കത്തീഡ്രല്‍ ദേവാലയം വീണ്ടും വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.ആറു മാസം മുമ്പാണ് ഔര്‍ ലേഡി ഓഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ ബോംബ്‌സ്‌ഫോടനം നടന്നത്. കര്‍മ്മലമാതാവിന്റെ തിരുനാള്‍ ദിനമായ ഇന്നലെ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മങ്ങള്‍ ഫിലിപ്പൈന്‍സിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ഗബ്രിലീ കാസിയ നിര്‍വഹിച്ചു. നൂറു കണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
മുസ്ലീം ഭൂരിപക്ഷമുള്ള ജോളോ ടൗണിലാണ് കത്തീഡ്രല്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്. ജനുവരി 27 ന് നടന്ന സ്‌ഫോടനത്തില്‍ അഞ്ചു പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
സ്‌ഫോടനത്തില്‍ ദേവാലയത്തിന് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. എയ്ഡ് റ്റു ദ ചര്‍ച്ചിന്റെ സഹായത്തോടെയാണ് പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.