മുംബൈ: ശ്രീലങ്കയിലെ ചാവേറാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈയിലെ ദേവാലയങ്ങള്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനായി നിരോധനങ്ങള്‍ നടപ്പിലാക്കുന്നു. ഇത് അനുസരിച്ച് ദേവാലയത്തിന്റെ നാല്പത് അടി അകലത്തില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. വലിയ ബാഗുകളുമായി ദേവാലയത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്നത് തട്ഞ്ഞിട്ടുമുണ്ട്
മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപതയിലെവൈദികരുടെയും പള്ളിക്കമ്മറ്റി അംഗങ്ങളുടെയും മുംബൈ പോലീസ് കമ്മീഷണറുടെയും മീറ്റിങ്ങിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നതെന്ന് അതിരൂപതാ വക്താവ് ഫാ. നീഗെല്‍ ബാരെറ്റ് വ്യക്തമാക്കി.