ചില ബാഹ്യമായ ഘടകങ്ങളെ മുന്‍നിര്‍ത്തി ചിലരെയൊക്കെ നാം ഭാഗ്യവാന്മാരെന്ന് വിശേഷിപ്പിക്കാറുണ്ട്. പണം,സൗന്ദര്യം, ഭൗതികസമൃദ്ധി എന്നിവയാണ് പലപ്പോഴും ഈ വിശേഷണത്തിന് അര്‍ഹമാക്കുന്നത്. എന്നാല്‍ ദൈവത്തിന്റെ കണ്ണില്‍ ഒരാള്‍ ഭാഗ്യവാനാകുന്നത് ഇങ്ങനെയൊന്നുമല്ല. വിശുദ്ധ ഗ്രന്ഥം ഒരാളെ ഭാഗ്യവാനെന്ന് വിശേഷിപ്പിക്കുന്നത് മറ്റ് ചില ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇതാ വിശുദ്ധഗ്രന്ഥം ഭാഗ്യവാന്‍ എന്ന് വിശേഷിപ്പിക്കാന്‍ ഇടയാക്കുന്ന ചില ഘടകങ്ങള്‍
അതിക്രമങ്ങള്‍ക്ക് മാപ്പും പാപങ്ങള്‍ക്ക് മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. കര്‍ത്താവ് കുറ്റം ചുമത്താത്തവനും ഹൃദയത്തില്‍ വ്ഞ്ചനയില്ലാത്തവനും ഭാഗ്യവാന്‍( സങ്കീ 32:1-2)
ഞാന്‍ ഭാഗ്യവാനാണോ.. നമുക്ക് സ്വയം ചോദിച്ചുനോക്കാം.