സ്‌പെയ്ന്‍: സ്‌പെയ്‌നിലെ ആഭ്യന്തരയുദ്ധകാലത്ത് വിശ്വാസത്തി്‌ന്റെ പേരില്‍ ജീവത്യാഗം നടത്തിയ 127 പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. 79 വൈദികരും 5 വൈദികാര്‍ത്ഥികളും 3 ഫ്രാന്‍സിസ്‌ക്കന്‍ സഹോദരങ്ങളും ഒരു സന്യാസിനിയും 39 അല്മായരും ഇതില്‍ ഉള്‍പ്പെടുന്നു.
അല്മായരില്‍ 29 പേര്‍ പുരുഷന്മാരും 10 പേര്‍ സ്ത്രീകളുമാണ്. 1936-1939 വരെയാണ് സ്‌പെയ്‌നില്‍ ആഭ്യന്തരകലാപമുണ്ടായത്. 127 പേരും പലയിടത്തു വച്ച് വിഭിന്നസാഹചര്യങ്ങളിലാണ് വധിക്കപ്പെട്ടത്. കോര്‍ദാബൊയില്‍ വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മര്‍ചെല്ലോ സെമേറാറൊയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലി മധ്യേയാണ് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം ഉണ്ടായത്.
രക്തസാക്ഷികളിലൊരാളായ ഫാ. ഹുവാന്‍ എളീയസ് മെദീന ക്രിസ്തുരാജനെ വാഴ്ത്തിയും തന്റെ ഘാതകനോട് ക്ഷമിച്ചും കൊണ്ടുമാണ് ജീവന്‍ വെടിഞ്ഞത്. അദ്ദേഹത്തിന്റെ ചിത്രമാണ് ഈ വാര്‍ത്തയ്‌ക്കൊപ്പം നല്കിയിരിക്കുന്നത്.