വത്തിക്കാന്‍/ തൃശൂര്‍: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെ വിശുദ്ധ പദപ്രഖ്യാപനത്തിലേക്ക് ഉയര്‍ത്താനുള്ള തീയതിയെ സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം ഉണ്ടാകും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ജൂലൈ ഒന്നിന് വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ നടക്കുന്ന കര്‍ദിനാള്‍മാരുടെ ഓര്‍ഡിനറി പബ്ലിക് കോണ്‍സിസ്റ്ററിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മറിയം ത്രേസ്യയ്ക്കൊപ്പം നാലു വാഴ്ത്തപ്പെട്ടവരെകൂടി വിശുദ്ധരായി പ്രഖ്യാപിക്കുന്നുണ്ട്. കര്‍ദിനാള്‍ ന്യൂമാന്‍ അതിലൊരാളാണ്.
സിസ്റ്റേഴ്സ് ഓഫ് ദ ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് മറിയം ത്രേസ്യ. 1876 ഏപ്രില്‍ 26 ന് ജനിച്ച മറിയം ത്രേസ്യയുടെ മരണം 1926 ജൂണ്‍ എട്ടിന് കുഴിക്കാട്ടുശേരിയില്‍ വച്ചായിരുന്നു.2000 ഏപ്രില്‍ ഒമ്പതിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് വാഴ്ത്തപ്പെട്ട പദവിയിലേക്കുയര്‍ത്തി.
മറിയം ത്രേസ്യ കൂടി വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ കേരളസഭയില്‍ വിശുദ്ധരായവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മ, ചാവറയച്ചന്, എവുപ്രാസ്യാമ്മ എന്നിവരാണ് കേരള സഭയില്‍ വിശുദ്ധപരിമളം പരത്തുന്നവര്‍.