യുക്രെയ്ന്‍: വിശുദ്ധ മിഖായേല്‍ മാലാഖയുടെ രൂപത്തില്‍ നിന്ന് രക്തം ഒഴുകുന്നു

കൊളോറാഡോ: യുക്രെയ്‌ന്റെ പ്രത്യേക മധ്യസ്ഥനാണ് വിശുദ്ധ മിഖായേല്‍ മാലാഖ. യുക്രെയ്ന്‍കാര്‍ക്ക് മാലാഖയോട് പ്രത്യേക വണക്കവും ഭക്തിയുമുണ്ട്. റഷ്യന്‍-യുക്രെയ്ന്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ യുക്രെയ്‌നില്‍ നി്ന്ന് യുദ്ധത്തിന്റേതല്ലാത്ത ഒരു വാര്‍ത്ത വന്നിരിക്കുന്നു. മുഖ്യപത്രങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊളോറാഡോയിലുള്ള അലിസിയ മാര്‍ട്ടിനെസ് എന്ന വ്യക്തിയുടെ കൈവശമുള്ള 30 ഇഞ്ച് വലുപ്പമുളള മിഖായേല്‍ മാലാഖയുടെ രൂപം രക്തം വാര്‍ക്കുന്നതിന്റെ വാര്‍ത്തയും ചിത്രവുമാണ് അത്. മാലാഖയുടെ നെറ്റിയില്‍ നിന്നാണ് രക്തം ഒഴുകുന്നത്. ഫെബ്രുവരി 24 ന് മുമ്പാണ് സംഭവം. അതായത് റഷ്യ യുക്രെയ്‌നില്‍ കാലുകുത്തുന്നതിന് മുമ്പ്..

സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ശക്തമായ അടയാളമായിട്ടാണ് ഇതിനെ അലീസിയ കാണുന്നത്. എന്നാല്‍ പണസമ്പാദനത്തിന് വേണ്ടിയുള്ള തട്ടിക്കൂട്ട് പരിപാടിയാണ് ഇതെന്ന വാദവും ശക്തമാണ്. ഫേസ്ബുക്കില്‍ വിവാദമുയര്‍ന്നതിനെതുടര്‍ന്ന് ഫോട്ടോ നീക്കം ചെയ്യാന്‍ അലീസിയ നിര്‍ബന്ധിതയാക്കപ്പെട്ടിട്ടുണ്ട്. പക്ഷേ പ്രശസ്തിക്കുവേണ്ടിയുളളതൊന്നുമല്ല ഇതെന്നാണ് അലീസിയയുടെ വിശദീകരണം. രൂപം നിരീക്ഷണത്തിന് വിധേയമാക്കാമെന്നാണ് ഇതേക്കുറിച്ചുളള ഡെന്‍വര്‍ അതിരൂപതയുടെ പ്രതികരണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.