ഫാ. സ്റ്റാന്‍സ്വാമിയുടെ മരണം; ഇന്ന് കരിദിനം

കൊച്ചി: ഫാ. സ്റ്റാന്‍സ്വാമിയുടെ മരണം ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും ഇന്ത്യയുടെ മനസ്സാക്ഷിയോട് ഭരണകൂടം മറുപടി പറയണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. സര്‍ക്കാരിന്റെ ക്രൂരമായ സമീപനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഫാ. സ്വാമിയോടുള്ള ആദരസൂചകമായി കത്തോലിക്കോ കോണ്‍ഗ്രസിന്റെ മുഴുവന്‍ സമിതികളും ഇന്ന് കരിദിനമായി ആചരിക്കുമെന്ന് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറല്‍ സെക്രട്ടറി രാജീവ് ജോസഫ് എന്നിവര്‍ അറിയിച്ചു.

ഈശോ സഭാ വൈദികനായ ഫാ. സറ്റാന്‍ സ്വാമി ഇന്നലെ ഉച്ചയോടെയാണ് അന്തരിച്ചത്. എല്‍ഗാര്‍ പരിഷത്തുമായി ബന്്ധമുണ്ടെന്ന ആരോപണത്തെതുടര്‍ന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. പാര്‍ക്കിന്‍സണ്‍ രോഗിയായിരുന്ന ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷകള്‍ പലതവണ തളളിക്കളഞ്ഞിരുന്നു. ഒടുവില്‍ ബോംബൈ ഹൈക്കോടതി ഇടപെട്ട് അദ്ദേഹത്തെ മുംബൈയിലെ ഹോളിഫാമിലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയില്‍ കോവിഡും പിടികൂടി. ശനിയാഴ്ച ഹൃദയാഘാതമുണ്ടായതോടെ വെന്റിലേറ്ററിലായിരുന്നു.

ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മരണവിവരം കോടതിയിലെത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.