ഈസ്റ്റര്‍ ദിനത്തിലെ ചാവേറാക്രമണം; ഇരകള്‍ക്ക് നീതി നല്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ ബ്ലായ്ക്ക് സണ്‍ഡേ

കൊളംബോ: ശ്രീലങ്കന്‍ സഭ മാര്‍ച്ച് ഏഴിന് ബ്ലായ്ക്ക് സണ്‍ഡേ ആചരിക്കുന്നു. 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഇരകളായവര്‍ക്ക് നീതി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബ്ലായ്ക്ക് സണ്‍ഡേ ദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറിയുടെ റിപ്പോര്‍ട്ടില്‍ കത്തോലിക്കാ നേതാക്കന്മാര്‍ തങ്ങളുടെ അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ റിപ്പോര്‍ട്ട് പരാജയപ്പെട്ടിരിക്കുകയാണെന്നാണ് നേതാക്കന്മാരുടെ അഭിപ്രായം. നീതിയുടെ അഭാവത്തിലാണ് കറുത്ത ഞായര്‍ ദിനം ആചരിക്കുന്നതെന്നും നേതാക്കന്മാര്‍ അറിയിച്ചു മൂന്നു

ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന സ്‌ഫോടനത്തില്‍ 279 പേരാണ് കൊല്ലപ്പെട്ടത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. പക്ഷേ അന്വേഷണ കമ്മീഷന്‍ പറയുന്നത് ഐഎസുമായി നേരിട്ട് ബന്ധമുള്ള രേഖകള്‍ സ്‌ഫോടനത്തിന് പിന്നില്‍ കണ്ടെത്താനായിട്ടില്ല എന്നാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.