കറുത്ത നസ്രായനൊപ്പം നടന്നത് ആറു മില്യന്‍ കത്തോലിക്കര്‍; ചരിത്രമായി ബ്ലായ്ക്ക് നസ്രായന്‍ പ്രദക്ഷിണം

മനില: കറുത്ത നസ്രായന്റെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തില്‍ പങ്കെടുത്തത് ആറു മില്യന്‍ കത്തോലിക്കര്‍. ഫിലിപ്പൈന്‍സിന്റെ നഗരവീഥികളെ വിശ്വാസപുളകിതമാക്കിയ പ്രദക്ഷിണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

പതിനാറാം നൂറ്റാണ്ടുമുതല്‍ പ്രാബല്യത്തിലുള്ള വിശ്വാസചരിത്രമാണ് കറുത്ത നസ്രായന്റേത്. ഒരു കൂട്ടം മിഷനറിമാരാണ് ഈ രൂപത്തെ ഫിലിപ്പൈന്‍സിന് പരിചയപ്പെടുത്തിയത്. 1650 ല്‍ പോപ്പ് ഇന്നസെന്റ് പത്താമന്‍ ഈ രൂപത്തിന്റെ വണക്കത്തിന് ഔദ്യോഗികമായ അംഗീകാരം നല്കി. പ്രകൃതിദുരന്തങ്ങളെയും രണ്ടാം ലോകമഹായുദ്ധത്തെയും അതിജീവിച്ച കഥ കൂടിയുണ്ട് കറുത്ത നസ്രായന്.

ഫിലിപ്പൈന്‍സിലെ കത്തോലിക്കാവിശ്വാസികളുടെ വിശ്വാസജീവിതത്തിന്റെ കേന്ദ്രബിന്ദു കറുത്തനസ്രായനാണെന്നും പറയാം. കര്‍ദിനാള്‍ ടാഗ്ലെയാണ് പാതിരാ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.