പ്രതിഫലമായി ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന മാത്രം ആവശ്യപ്പെട്ട ഒരു ഡോക്ടറെക്കുറിച്ച് കേട്ടിട്ടുണ്ടോ?

മെഡിക്കല്‍ ചികിത്സാരംഗം എന്നും ചെലവേറിയതായിരുന്നു. ദരിദ്രര്‍ക്ക് പലപ്പോഴും അത് അപ്രാപ്യവുമായിരുന്നു. ഒരു ഡോക്ടറെ ചെന്നു കണ്ട് മരുന്നുവാങ്ങുമ്പോഴേയ്ക്കും വെറുമൊരു പനിക്ക് പോലും ഇന്ന് ആയിരം രൂപ ചെലവാകും. ഇതാവട്ടെ സാധാരണക്കാരന് താങ്ങാവുന്നതുമല്ല.

എന്നാല്‍ ചികിത്സയ്ക്ക് രോഗികളില്‍ നിന്ന് പണത്തിന് പകരം പ്രാര്‍ത്ഥന ആവശ്യപ്പെട്ടിരുന്ന ഒരു ഭിഷ്വഗ്വരനാണ് ഡോ. ലാസ്ലോ ബാത്ത്യാനി സ്റ്റാറ്റ്മാന്‍.

ദരിദ്രര്‍ക്ക് ചികിത്സ നല്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഹംഗറി സ്വദേശിയായിരുന്നു അദ്ദേഹം. ദരിദ്രരുടെ ഡോക്ടര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഫീസായി അദ്ദേഹം ഈടാക്കിയിരുന്നത് എനിക്കുവേണ്ടി ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലിയാല്‍ മതി എന്നായിരുന്നു. ചികിത്സയും മരുന്നും അദ്ദേഹം സൗജന്യമായിട്ടാണ് നല്കിയിരുന്നത്. ഇതിന് പുറമെ അത്യാവശ്യക്കാര്‍ക്ക് സാമ്പത്തികസഹായവും നല്കിയിരുന്നു.

കത്തോലിക്കാസഭയിലെ വാഴ്ത്തപ്പെട്ട പദവിയിലാണ് ഇന്ന് ഇദ്ദേഹം. ഡോക്ടര്‍മാരും സേവനത്തിന്റെ പേരില്‍ അന്യായമായി പ്രതിഫലം കൈപ്പറ്റുന്നവരുമെല്ലാം ഈ പുണ്യജീവിതത്തില്‍ നിന്ന് പ്രചോദനം സ്വീകരിക്കട്ടെ. പണം കൊണ്ട് സമ്പാദിച്ചതിലേറെ പുണ്യം കൊണ്ട് സമ്പാദിച്ചതുകൊണ്ടാണ് ഇന്ന് ഈ ഡോക്ടറെ ലോകം മുഴുവന്‍ അറിയുന്നത് എന്ന കാര്യം മറക്കാതിരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.