വനപാലകരെ മലയോര കര്‍ഷകര്‍ക്ക് ഭീതിയോടെ മാത്രമേ കാണാനാവൂ: മാര്‍ റെമിജീയോസ്

പത്തനംതിട്ട: മലയോരകര്‍ഷകര്‍ക്ക് ഭീതിയോടെ മാത്രമേ വനപാലകരെ കാണാന്‍ കഴിയൂ എന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച യുവകര്‍ഷകന്‍ പി.പി മത്തായിയുടെ വീടിന് മുമ്പില്‍ കര്‍ഷകര സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് നടത്തി ഐക്യദാര്‍ഢ്യ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മത്തായിയുടെ കുടുംബത്തിന് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പൂര്‍ണ്ണപിന്തുണ നല്കുമെന്നും അദ്ദേഹം പറഞ്ഞു. മത്തായിയുടെ കേസില്‍ നീതി ഉറപ്പാക്കണം, കുടുംബത്തിന് സംരക്ഷണം ലഭിക്കണം. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേ മതിയാവു.

വ്യക്തമായ തെളിവുകളുണ്ടായിട്ടും വനപാലകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് മടിക്കുന്നത് ഭരണതലത്തിലെ സ്വാധീനം മൂലമാണെന്നും മാര്‍ റെമിജീയോസ് ആരോപിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.