മദര്‍ തെരേസയുടെ സേവനങ്ങളെ തമസ്‌ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വേദനാജനകം: ബിഷപ് മാര്‍ ജെയിംസ് അത്തിക്കളം

കോട്ടയം: കാരുണ്യത്തിന്റെ മുഖം ലോകത്തിന് പകര്‍ന്നുനല്കിയ ദിവ്യതേജസായിരുന്നു മദര്‍ തെരേസേയെന്നും അടുത്തകാലത്ത് മദര്‍ തെരേസയുടെ സേവനങ്ങളെ തമസ്‌ക്കരിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ വേദനാജനകമാണെന്നും സാഗര്‍ രൂപത ബിഷപ് മാര്‍ ജെയിംസ് അത്തിക്കളം.

വിശുദ്ധ മദര്‍ തെരേസയുടെ സ്വര്‍ഗ്ഗീയപ്രവേശനത്തിന്റെ രജതജൂബിലിയോട് അനുബന്ധിച്ച് മദര്‍ തെരേസ ഫൗണ്ടേഷന്‍ സംസ്ഥാനത്ത് നടത്തുന്ന ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ബിഷപ് ആവശ്യപ്പെട്ടു.

ഒരു വര്‍ഷം നീണ്ടുനില്ക്കുന്നതാണ് ആചരണം. മദര്‍ തെരേസ ദിവംഗതയായിട്ട് 25 വര്‍ഷം സെപ്തംബര്‍ അഞ്ചിന് പൂര്‍ത്തിയാകുന്നത് ആചരിക്കുന്നതിന്റെ ഭാഗമായി കാരുണ്യസ്പര്‍ശം, അവാര്‍ഡ്ദാനം, സിംപോസിയം, ചരിത്രസെമിനാറുകള്‍, അഗതിമന്ദിര സന്ദര്‍ശനം, സ്‌നേഹവിരുന്ന്, ജീവകാരുണ്യ പദ്ധതികള്‍ എന്നിവ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടത്തും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.