ഫാ. ജെയിംസ് ഏര്‍ത്തയിലിനെ കോടതി കുറ്റവിമുക്തനാക്കി

പാലാ: ബിഷപ് ഫ്രാങ്കോ കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിക്കപ്പെട്ട ഫാ. ജെയിംസ് ഏര്‍ത്തയിലിനെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജി. പത്മകുമാര്‍ കുറ്റപത്രം റദ്ദ് ചെയ്ത് കുറ്റവിമുക്തനാക്കി.

കേസിലുള്‍പ്പെട്ട സാക്ഷികളെയും മറ്റും ഭീഷണിപ്പെടുത്തിയെന്നും വസ്തുക്കളും മഠത്തിനായുള്ള കെട്ടിടവും വാഗ്ദാനം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് കുറവിലങ്ങാട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസാണ് റദ്ദാക്കിയത്.കേസ് നിയമത്തിന്റെ മുന്നില്‍ നിലനില്ക്കുന്നതല്ലെന്നും വ്യക്തമായ തെളിവുകളില്ലെന്നും കോടതി കണ്ടെത്തി.

കേസില്‍ നിന്ന് പിന്മാറിയാല്‍ 10 ഏക്കര്‍ സ്ഥലവും മഠത്തിനുള്ള കെട്ടിടവും പണിതു നല്കാമെന്ന വാഗ്ദാനം നല്കി ബിഷപ്പിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഫാ. ജെയിംസ് ഏര്‍ത്തയില്‍ സിഎംഐ ശ്രമം നടത്തിയെന്നായിരുന്നുആരോപണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.