ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെക്കുറിച്ചുള്ള ഇന്ത്യന്‍ കോടതി വിധി വത്തിക്കാന്‍ അംഗീകരിക്കുന്നുവെന്ന് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ഡോ ഗിറെല്ലി. രണ്ടുദിവസത്തെ ജലന്ധര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ജലന്ധര്‍ രൂപതയിലെ വൈദികരോട് സംസാരിക്കുകയായിരുന്നു അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ.
ബിഷപ് ഫ്രാങ്കോ നിരപരാധിയാണെന്ന് കോടതി പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാവി എന്റെ കയ്യിലല്ല. അത് റോംതീരുമാനിക്കും. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.രൂപതയിലെ വൈദികരോടായി അദ്ദേഹം പറഞ്ഞു.
കേസ് അവസാനിക്കുന്നതുവരെ രൂപതയുടെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ബിഷപ് ഫ്രാങ്കോയുടെ അപേക്ഷ വത്തിക്കാന്‍ സ്വീകരിച്ചത് 2018 സെപ്തംബര്‍ 20 നായിരുന്നു. ഈ വര്‍ഷം ജനുവരി 14 ന് കോടതി ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയിരുന്നു.