ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ധ്യാനം കൂടി, പത്തുമാസം കൊണ്ട് ബിന്‍സി സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതി

പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ധ്യാനത്തില്‍ പങ്കെടുത്തതാണ് നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഫൊറോന ഇടവകാംഗമായ ബിന്‍സി ബിനോദിനെ പത്തുമാസം കൊണ്ട് 3262 പേപ്പറുകളിലായി 48 പേനകള്‍കൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതാന്‍ പ്രേരിപ്പിച്ചത്.

അധികമാരും തയ്യാറാകാത്തതും ശ്രമകരവുമായ ആ ദൗത്യം പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ബിന്‍സിക്ക് സന്തോഷവും സംതൃപ്തിയും മാത്രം. ധ്യാനത്തിന് ശേഷം രണ്ടു തവണ ബൈബിള്‍ വായിച്ചതാണ് ഇങ്ങനെയൊരു പ്രചോദനം സ്വീകരിക്കാന്‍ ബിന്‍സിയെ പ്രേരിപ്പിച്ചത്.

2020 ജനുവരി ഒന്നിന് തുടങ്ങിയ പകര്‍ത്തിയെഴുത്ത് നവംബര്‍ 30 ന് പൂര്‍ത്തിയായി. പിഒസി ബൈബിളിന്റെ ആദ്യതാളുമുതല്‍ അവസാനപുറത്തിലെ അളവുകള്‍ വരെ പ്രതിപാദിക്കുന്ന വിധത്തിലാണ് പകര്‍ത്തിയെഴുതിയിരിക്കുന്നത്. തുടക്കത്തില്‍ പുതിയ നിയമം മാത്രമായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് പഴയനിയമം കൂടി ഏറ്റെടുക്കുകയായിരുന്നു. ദിവസം എട്ടുമണിക്കൂറാണ് ഇതിലേക്കായി നീക്കിവച്ചത്. അതിനിടയില്‍ കാലിന് പരിക്കേറ്റതിനാല്‍ രണ്ടുമാസം എഴുത്തു മുടങ്ങുകയും ചെയ്തു.

സണ്‍ഡേ സ്‌കൂള്‍ അധ്യാപികകൂടിയാണ് ബിന്‍സി. ഭര്‍ത്താവ് റിട്ട എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍. മകന്‍ ജൂവന്‍ ന്യൂസിലാന്റിലാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.