ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടി

വത്തിക്കാന്‍: കഴിഞ്ഞവര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട ബ്ര. പീറ്റര്‍ ടിബാച്ചി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടി. ലോകത്തിലെ ബെസ്റ്റ് ടീച്ചര്‍ പ്രൈസ് നേടിയ ബ്ര. പീറ്റര്‍ കെനിയക്കാരനാണ്. ഫ്രാന്‍സിസ്‌ക്കന്‍ റിലീജിയസ് ഓര്‍ഡറിലെ അംഗവുമാണ്.

ജനുവരി എട്ടിനാണ് ഇദ്ദേഹം താനും പാപ്പയുമായി കണ്ടുമുട്ടിയതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. പാപ്പ തന്നോട് പ്രാര്‍ത്ഥന ആവശ്യപ്പെട്ടെന്നും എല്ലാ അധ്യാപകര്‍ക്കുംവേണ്ടി താന്‍ പാപ്പയോട് പ്രാര്‍ത്ഥന ആവശ്യപ്പെട്ടെന്നും ബ്ര. പീറ്റര്‍ ട്വീറ്റ് ചെയ്തു.

തന്റെ വരുമാനത്തിന്റെ എണ്‍പത് ശതമാനവും താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി നീക്കിവച്ചിരിക്കുന്ന വ്യക്തിയാണ് ബ്ര. പീറ്റര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.