ദൈവത്തില്‍ വിശ്വാസമുളളവരാണ് നാം എല്ലാവരും. ഈ ചെറിയ കുറിപ്പ് വായിക്കുന്നതും ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതുപോലും ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഭാഗമായാണ്. കാരണം ആത്മീയമായ കാര്യങ്ങളാണല്ലോ ഇതില്‍ പറയുന്നത്. എന്നാല്‍ നാം നമ്മുടെ വിശ്വാസജീവിതത്തിന് അനുസരിച്ചുള്ള പ്രവൃത്തികള്‍ ചെയ്യുന്നുണ്ടോ.. അതനുസരിച്ചുള്ള ജീവിതമാണോ നാം നയിക്കുന്നത്? വിശ്വാസികളെന്ന് അവകാശപ്പെട്ടതുകൊണ്ട്കാര്യമില്ല വിശ്വാസിക്കടുത്ത ജീവിതം നാം നയിക്കണം. തീത്തോസ്: 8 ഇക്കാര്യമാണ് നമ്മോട് പറയുന്നത്.
ഇപ്പറഞ്ഞത് സത്യമാണ് ദൈവത്തില്‍ വിശ്വസിച്ചവര്‍ സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ജാഗരൂകരായിരിക്കാന്‍ വേണ്ടി ഇക്കാര്യങ്ങളില്‍ നീ സമ്മര്‍ദ്ദം ചെലുത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇവയെല്ലാം ശ്രേഷ്ഠവും മനുഷ്യര്‍ക്ക് പ്രയോജനകരവുമാണ്.
അതെ ദൈവത്തില്‍ നാം വിശ്വസിക്കുന്നുണ്ടെങ്കില്‍ നാം സ്ത്പ്രവൃത്തികള് ചെയ്യേണ്ടിയിരിക്കുന്നു.