കര്‍ദ്ദിനാള്‍ ആകാനില്ല; ബെല്‍ജിയം ബിഷപ്പിന്റെ അഭ്യര്‍ത്ഥന മാര്‍പാപ്പ അംഗീകരിച്ചു

ബെല്‍ജിയം: കര്‍ദിനാള്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന ബെല്‍ജിയം ബിഷപ്പിന്റെ അഭ്യര്‍ത്ഥന ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ബിഷപ് ലൂക്കാസ് വാന്‍ലൂയിയാണ് പാപ്പായോട് ഈ അഭ്യര്‍ത്ഥന നടത്തിയത്. ഓഗസ്റ്റ് 27 ന് റോമില്‍ വച്ചുനടക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍പദവി നല്കാനിരിക്കവെയായിരുന്നു ബിഷപ്പിന്റെ അഭ്യര്‍ത്ഥന. മെയ് 29 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മറ്റ് 20 പേര്‍ക്കൊപ്പം ബിഷപ് ലൂക്കാസിനെയും കര്‍ദിനാള്‍ സംഘത്തിലേക്ക് തിരഞ്ഞെടുത്തത്.

ബിഷപ് ലൂക്കാസിന്റെ കര്‍ദിനാള്‍ പദവിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തുവന്നിരുന്നുവെങ്കിലും വിമര്‍ശനങ്ങളും കുറവായിരുന്നില്ല. 2004-2020 കാലഘട്ടത്തില്‍ മെത്രാനായി സേവനം ചെയ്തുവരവെ വൈദികരില്‍ നിന്നുണ്ടായ ലൈംഗികപീഡനത്തെ ശരിയായവിധത്തില്‍ കൈകാര്യം ചെയ്യാന്‍ അ്‌ദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല എന്നാണ് പ്രധാന ആരോപണം.

ഈ സാഹചര്യത്തിലാണ് കര്‍ദിനാള്‍ പദവി തനിക്ക് നല്കരുതെന്ന് ബിഷപ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ബിഷപ്പിന്റെ തീരുമാനത്തെ ബെല്‍ജിയത്തിലെ മെത്രാന്മാര്‍ അഭിനന്ദിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.