ബൈബിളില്‍ ഏറ്റവും അധികം ആവര്‍ത്തിക്കപ്പെടുന്ന ഉപദേശം ഏതാണെന്ന് അറിയാമോ?

പരസ്പരം സ്‌നേഹിക്കുക, സഹായിക്കുക, അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യണം… ഇപ്രകാരം മാത്രം ഉപദേശങ്ങള്‍ നല്കുന്ന തിരുഗ്രന്ഥമാണോ വിശുദ്ധ ബൈബിള്‍ ?

ഒരിക്കലുമല്ല. അതിനെല്ലാം ഒപ്പം തന്നെ വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഉപദേശമാണ് ഭയപ്പെടരുത് എന്നത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒന്നുപോലെ ആവര്‍ത്തിക്കപ്പെടുന്ന ഉപദേശമാണ് ഇത്. 365 തവണ ഈ ഉപദേശം ബൈബിളില്‍ ആവര്‍ത്തിച്ചിരിക്കുന്ന എന്നാണ് ബൈബിള്‍ പണ്ഡിതരുടെ അഭിപ്രായം.

ഗബ്രിയേല്‍ മാലാഖ മാതാവിനെ മംഗളവാര്‍ത്ത അറിയിക്കുമ്പോഴും മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയാണെന്ന് മാലാഖ യൗസേപ്പിതാവിന അറിയിക്കുമ്പോഴുമെല്ലാം പറയുന്നത് ഇതേ വാക്ക് തന്നെയാണ്. ഭയപ്പെടാതിരിക്കുക.

സങ്കീര്‍ത്തനം 27:1, ജെറെമിയ 1: 8,വിശുദ്ധ മത്തായി 10:28, 17: 6-7, ലൂക്ക 12:7 ,വെളിപാട് 2: 10 എന്നീ ഭാഗങ്ങളിലെല്ലാം ഈ ഉപദേശം നാം കാണുന്നു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ലോകത്തെ ആശീര്‍വദിച്ചുകൊണ്ട് പറഞ്ഞതും ഭയപ്പെടാതിരിക്കുക എന്നതായിരുന്നു.

അതെ നമുക്ക് ഭയപ്പെടാതിരിക്കാം, ദൈവത്തില്‍ ശരണം വയ്ക്കുക. അപ്പോള്‍ നാം ഒന്നിനെയുമോര്‍ത്ത് ഭയപ്പെടുകയില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
2 Comments
  1. Prince Peter says

    E vishudha pathram online ullo allathe kittoolle

    1. Editor Marian Pathram says

      SORRY..NO

Leave A Reply

Your email address will not be published.