ദിലീപ് കേസ്: ബിഷപ്പിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതില്‍ ശക്തമായ പ്രതികരണവുമായി നെയ്യാറ്റിന്‍കര രൂപത

നെയ്യാറ്റിന്‍കര: ചലച്ചിത്രതാരം ദിലീപുമായി ബന്ധപ്പെട്ട കേസില്‍ നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവലിന്റെ പേര് വലിച്ചിഴച്ചതില്‍ ശക്തമായ പ്രതികരണവുമായി രൂപത. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപുമായോ ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെടലുകള്‍ നടത്തിയെന്ന് ആരോപിച്ച വ്യക്തിയുമായോ ബിഷപ്പിന് യാതൊരു ബന്ധവുമില്ലെന്ന് വികാരിജനറല്‍ മോണ്‍. ജി ക്രിസ്തുദാസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

ഒരു സമൂഹത്തിന്റെ നേതാവ് എന്ന നിലയില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്ന ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരമൊരു ആരോപണമെന്ന് രൂപതയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ബിഷപ്പിന്റെ പേര് ഇത്തരം കേസുകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പത്രക്കുറിപ്പ് അഭ്യര്‍ത്ഥിച്ചു.

സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാനാണ് ബിഷപ്പിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതെന്നും കേസ് നടക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദിലീപ് തനിക്ക് പണം നല്കിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ജാമ്യത്തിനായി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിയെന്നും പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞ് പത്തുലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാര്‍ വാങ്ങിയെന്നുമാണ് ദിലീപിന്റെ ആരോപണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Raju Xavier says

    നടന്റെ പ്രസ്താവന തെറ്റാണെങ്കിൽ വെറുതേ പ്രതികരിച്ചാൽ പോരാ,മാനനഷ്ടത്തിന് നല്ലൊരു തുകക്ക് കേസ് ഫയൽ ചെയ്യാൻ തയ്യാറാവണം. ആ തുക ഇതുപോലെ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിന് ഉപയോഗപ്പെടുത്തണം.

Leave A Reply

Your email address will not be published.