ഫാ. ഗബ്രിയേല്‍ വിലാ വെര്‍ദെ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. മാമ്മോദീസായ്ക്ക് മുമ്പും പിമ്പും എന്ന ശീര്‍ഷകത്തോടെ ഒരു പിഞ്ചു കുഞ്ഞിന്റെ ചിത്രമാണ് അച്ചന് പോസ്റ്റ് ചെയ്തിരിക്കുന്നത്. മരിയ ഫ്ളോര്‍ എന്നതാണ് ചിത്രത്തില്‍ കാണുന്ന കുഞ്ഞിന്റെ പേര്.
അച്ചന്റെ സുഹൃത്തുക്കളുടെ മകള്‍. മരിയയുടെ മാമ്മോദീസാ നടത്തിയത് അച്ചനാണ്. മാമ്മോദീസാ സ്വീകരിക്കുന്നതിന് മുമ്പ് കുഞ്ഞിന്റെ മുഖത്തുണ്ടായിരുന്ന ഭാവവും അതിന് ശേഷമുള്ള ഭാവവും ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. അലൗകികമായ ഒരു ചൈതന്യം മാമ്മോദീസായ്ക്ക് ശേഷമുള്ള ഫോട്ടോയില്‍ പതിഞ്ഞിരിക്കുന്നു. ഈ രണ്ടു ചിത്രങ്ങളും പോസ്റ്റ് ചെയ്തതിന് ശേഷം അച്ചന് ചോദിക്കുന്നു, ഈ ചിത്രത്തില്‍ എന്തെങ്കിലും വ്യത്യാസം പറയാന്‍ കഴിയുമോ. സാധാരണയായി മാമ്മോദീസായിലൂടെ സ്വീകരിക്കുന്ന ദൈവകൃപയുടെ സാന്നിധ്യം അദൃശ്യമാണ്. എന്നാല്‍ മരിയയുടെ കാര്യത്തില്‍ ദൈവകൃപ പ്രകടമായി കാണാന്‍ കഴിയുന്നു. അച്ചന് കുറിക്കുന്നു.
വൈകി മാത്രം കുഞ്ഞുങ്ങളുടെ മാമ്മോദീസാ ചടങ്ങ് നടത്തുന്ന മാതാപിതാക്കന്മാരോട് എത്രയും വേഗം കുട്ടികളുടെ മാമ്മോദീസാ നടത്തണമെന്നുകൂടി അച്ചന് നിര്‍ദ്ദേശിക്കുന്നുണ്ട്.