സാധാരണയായി മാമ്മോദീസാത്തൊട്ടിക്ക് എട്ടുവശങ്ങളാണ് ഉള്ളത്. എട്ട് എന്നത് വളരെ പ്രതീകാത്മകമായ സംഖ്യയാണ്. പുതിയ സൃഷ്ടിയാകുന്നതിന്റെയും ഉത്ഥാനത്തിന്റെയും പ്രതീകം എന്ന നിലയിലാണ് അതിനെ കാണേണ്ടത്. യഹൂദരുടെ സാബത്ത് കഴിഞ്ഞ് എട്ടാം ദിവസമാണ് ക്രിസ്തു ഉയിര്‍ത്തെണീറ്റത് എന്നാണ്പാരമ്പര്യം.
രണ്ടാമതായി യഹൂദരായ ആണ്‍കുട്ടികള്‍ക്ക് പരിഛേദനകര്‍മ്മം നടത്തുന്നത എട്ടാം ദിവസമാണ്.
നോഹയുടെ കാലത്ത് അന്ത്യപ്രളയം ഉണ്ടായപ്പോള്‍ പേടകത്തില്‍ രക്ഷപ്പെട്ടത് എട്ടുപേരാണ്. അതേക്കുറിച്ച് 1 പത്രോ 3:20 പറയുന്നത് ഇപ്രകാരമാണ്. അവരാകട്ടെ നോഹിന്റെ കാലത്ത് പെട്ടകം പണിയപ്പെട്ടപ്പോള്‍ ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്ഷ പ്രാപിച്ചുള്ളൂ.
അതുകൊണ്ട് ഇനി മാമ്മോദീസാത്തൊട്ടി കാണുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക.