പല മാതാപിതാക്കളും മക്കളെക്കുറിച്ച് പറയാറുള്ള പരാതിയോ സങ്കടമോ ആണ് രാത്രികാലങ്ങളില്‍ മക്കള്‍ ദു:സ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടിയുണരുന്നു എന്നത്. മക്കള്‍ ഇങ്ങനെ ഞെട്ടിയുണരുന്നത് മാതാപിതാക്കള്‍ക്കും പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകും..കുടുംബത്തെ മുഴുവന്‍ അസ്വസ്ഥതയിലേക്ക് നയിച്ചേക്കാവുന്ന ഒന്നാണ് ഇത്.
അതുകൊണ്ട് ഈ രീതിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. മക്കള്‍ കിടന്നുറങ്ങുന്നതിന് മുമ്പ് അവര്‍ക്ക് ആത്മീയമായ സുരക്ഷിതത്വം നല്കുക എന്നതാണ് അതില്‍ പ്രധാനം. അതിനായി അവരെ കിടത്തിയുറക്കുന്നതിന് മുമ്പ് സുഭാഷിതങ്ങളിലെ ഒരു ബൈബിള്‍ വചനം വായിപ്പിക്കുക. അല്ലെങ്കില്‍ അവരെ വായിച്ചുകേള്‍പ്പിക്കുക.
അപ്പോള്‍ മക്കള്‍ക്ക് ദൈവത്തിന്റെ സാന്നിധ്യം അനുഭവവേദ്യമാകും. അവര്‍ സുഖകരമായി ഉറങ്ങുകയും ചെയ്യും.
ഇതാ ഇതാണ് ആ ബൈബിള്‍ വാക്യം
മകനേ അന്യൂനമായ ജഞാനവും വിവേചനാശക്തിയും പുലര്‍ത്തുക. അവ നിന്റെ ദൃഷ്ടിയില്‍ നിന്ന് മാഞ്ഞുപോകാതിരിക്കട്ടെ. അവ നിന്റെ ആത്മാവിന് ജീവനും കണ്ഠത്തിന് ആഭരണവുമായിരിക്കും. അങ്ങനെ നീ നിന്റെ വഴിയില്‍ സുരക്ഷിതനായി നടക്കും. നിന്റെ കാലിടറുകയില്ല. നീ നിര്‍ഭയനായിരിക്കും. നിനക്ക് സുഖനിദ്ര ലഭിക്കുകയും ചെയ്യും.( സുഭാ 3:21-24)