വിയന്ന: പൊതു കുര്‍ബാനകള്‍ മെയ് 15 മുതല്‍ പുനരാരംഭിക്കുമെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് അറിയിച്ചു. എന്നാല്‍ നിശ്ചിതമായ നിയന്ത്രണങ്ങളോടെയായിരിക്കും തിരുക്കര്‍മ്മങ്ങള്‍ നടത്തുക എന്നും അദ്ദേഹം അറിയിച്ചു. ദൂരപരിധി എല്ലായിടത്തും പാലിക്കപ്പെടും.
നമുക്കെല്ലാവര്‍ക്കും വൈകാതെ സന്തോഷത്തോടും ഉത്തരവാദിത്തത്തോടും കൂടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ സാധിക്കുമെന്ന് വിയന്ന കര്‍ദിനാള്‍ ക്രിസറ്റഫ് ഷോണ്‍ബോണ്‍ വാര്‍ത്തയോട് പ്രതികരിച്ചു. വിശ്വാസത്തിന് രണ്ടു ഘടകങ്ങളും ആവശ്യമാണ്. ഒരുമിച്ചുള്ള ബലിയര്‍പ്പണവും വ്യക്തിപരമായി ദൈവത്തോടുള്ള ബന്ധവും. അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണിലേക്ക് പ്രവേശിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഓസ്ട്രിയ. 8.9 മില്യന്‍ ആണ് ജനസംഖ്യ. 15,000 പേര്‍ക്ക് കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 491 മരണങ്ങളും സംഭവിച്ചിട്ടുണ്ട്.