അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന ഇന്ന് കൊടിയേറും. 24,25 തീയതികളിലാണ് പ്രധാന തിരുനാള്‍. ഫെബ്രുവരി ഒന്നിന് എട്ടാമിടം. നാളെ രാവിലെ 7.30 ന് വിശുദ്ധ സെബസ്ത്യനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം മദ്ബഹയില്‍ നിന്ന് പുറത്തെടുത്ത് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. തുടര്‍ന്ന് ചെറിയ പള്ളിയിലേക്ക് പ്രദക്ഷിണം. നാളെ മുതല്‍ 23 വരെ ദേശക്കഴുന്ന് നടക്കും. 24 ന് വൈകുന്നേരം 5.45 ന് വലിയ പള്ളിയില്‍ നിന്ന് നഗരപ്രദക്ഷിണം. രാത്രി എട്ടിന് ചെറിയ പള്ളിക്ക് മുന്നില്‍ പ്രദക്ഷിണ സംഗമം. 9.30ന് വലിയ പള്ളിയില്‍ പ്രദക്ഷിണം സമാപിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തപ്പെടുന്ന തിരുനാളില്‍ കലാപരിപാടികളും വെടിക്കെട്ടും ഒഴിവാക്കിയിട്ടുണ്ട്.