തട്ടിക്കൊണ്ടുപോകപ്പെടുന്ന ക്രൈസ്തവ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സത്വര നടപടികള്‍ വേണം: അസിയാബി

കാനഡ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനുമായി തട്ടിക്കൊണ്ടുപോകപ്പെടുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവപെണ്‍കുട്ടികളെ രക്ഷിക്കുന്ന കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് അസിയാബി ആവശ്യപ്പെട്ടു. ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലില്‍ നിന്നും നിര്‍ബന്ധിത വിവാഹത്തില്‍ നിന്നും രക്ഷിക്കണം.

തട്ടിക്കൊണ്ടുപോയ മരിയ ഷഹബാസ്, ഹുമ യൂനസ് എന്നീ പെണ്‍കുട്ടികളുടെ കാര്യം പരാമര്‍ശിച്ചുകൊണ്ടാണ് അസിയാബി സംസാരിച്ചത്. ഞങ്ങളുടെ പെണ്‍കുട്ടികളെ രക്ഷിക്കുക, ഒരാള്‍ക്കും ഇതുപോലെയുള്ള സഹനങ്ങള്‍ താങ്ങാന്‍ കഴിയില്ല. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിനോട് സംസാരിക്കുകയായിരുന്നു അസിയാബി.

പാക്കിസ്ഥാനില്‍ മതനിന്ദാക്കുററം ചുമത്തപ്പെട്ട ആദ്യത്തെ ക്രൈസ്തവ വനിതയായിരുന്നു അസിയബി. തൂക്കുകയറില്‍ നിന്ന് രക്ഷപ്പെട്ട ചരിത്രമുള്ള അസിയാബി ഇപ്പോള്‍ കാനഡായിലാണ്. പാക്കിസ്ഥാനിലെ മതമൗലികവാദികളില്‍ നിന്നു ഒളിച്ചുതാമസിക്കുകയാണ് അവര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.