റൊസാരിയോ: കോവിഡ് 19 ന്റെ വ്യാപനപശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിന് പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 21 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമാണ് അര്‍ജന്റീന. അന്നുമുതല്‍ കത്തോലിക്കാ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയുമായിരുന്നു. സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ എല്ലാ വൈദികരും പാലിച്ചിരുന്നുവെന്നും എന്നാല്‍ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും സാന്‍ ലൂയിസ് ബിഷപ് പെദ്രോ മാര്‍ട്ടിനെസ് പറഞ്ഞു.
സംഭവിച്ചത് എന്തായാലും നിര്‍ഭാഗ്യകരമായി പോയി. ദേവാലയത്തില്‍ നിന്ന് ഒരു വിശ്വാസിയെ നീക്കം ചെയ്യാന്‍ ആരും ആഗ്രഹിക്കുന്നില്ല. വിശ്വാസികള്‍ ഇല്ലാതെ ദിവ്യബലി അര്‍പ്പിക്കാനാണ് താന്‍ പുരോഹിതര്‍ക്ക് കത്തെഴുതിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ 79 കാരനായ ഫാ. ജോസ് മെന്‍ഡിയാനോയാണ് ദിവ്യബലി അര്‍പ്പിച്ചത്. രണ്ടു മുന്‍ പോലീസുകാരുള്‍പ്പടെ ഒരു ഡസനിലധികം ആളുകളും ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു ദേവാലയം അടച്ചുപൂട്ടി പ്രധാന വാതില്ക്കല്‍ മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നതിന്റെ ചിത്രമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.