പൊളിച്ചുനീക്കിയ ക്രിസ്തു രൂപം പുന: സ്ഥാപിക്കണം: ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ


ബാംഗ്ലൂര്: ചില മതമൗലികവാദങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയപ്പെട്ട് പോലീസ് പൊളിച്ചുനീക്കിയ ക്രിസ്തുരൂപം എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് ബാംഗ്ലൂര് ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ. ക്രിസ്തുരൂപം പൊളിച്ചുനീക്കിയ നടപടി അങ്ങേയറ്റം ദു:ഖകരമാണ്, നിര്‍ഭാഗ്യകരമാണ്. ബാഹ്യശക്തികളുടെ സമ്മര്‍ദ്ദം മൂലമാണ് പോലീസ് അപ്രകാരം ചെയ്തത്. അദ്ദേഹം പറഞ്ഞു.

മഹിമ ബേറ്റ സെമിത്തേരിയില്‍ നിന്നാണ് 12 അടി ഉയരമുള്ള ക്രിസ്തുരൂപം കഴിഞ്ഞദിവസം പൊളിച്ചുനീക്കിയത്. ബാംഗ്ലൂരില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ദോദാസാഗര്‍ഹള്ളിയിലാണ് ഈ അനിഷ്ടകരമായ സംഭവം നടന്നത്. നാല്പതോളം വര്‍ഷമായി ഇവിടെ സെമിത്തേരി പ്രവര്‍ത്തിച്ചുവരുന്നു. ആര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുമില്ല. എന്നാല്‍ അടുത്തകാലത്താണ് ഇതിനെതിരെ ചില തല്പകകക്ഷികള്‍ പ്രശ്‌നം അഴിച്ചുവിട്ടത്. മതപരിവര്‍ത്തനം നടത്തുന്നു എന്നായിരുന്നു ദുരാരോപണം.

എന്നാല്‍ ഇവിടെ ക്രൈസ്തവരുടെ സാന്നിധ്യം കൊണ്ട് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല എന്നാണ് തദ്ദേശവാസികളുടെ നിലപാട്. എന്നിട്ടും മതസൗഹാര്‍ദ്ദം തകര്‍്ക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമാണ് ക്രിസ്തുരൂപം പൊളിച്ചുനീക്കിയത്. ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

ഞങ്ങള്‍ സമാധാനത്തെ സ്‌നേഹിക്കുന്നവരാണ്. ഇന്ത്യന്‍ ഭരണഘടനയെ മാനിക്കുന്നവരാണ്. അദ്ദേഹം അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.