ചങ്ങനാശ്ശേരി: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷങ്ങള്‍ ഇന്ന് ചങ്ങനാശ്ശേരിയില്‍ നടക്കും. മെത്രാപ്പോലീത്തന്‍ പള്ളി ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പരിപാടിയില്‍ ആര്‍ച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരിക്കും. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും.
ബിഷപ് ഡോ ജോസഫ് കരിയില്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ തോമസ് തറയില്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
പവ്വത്തിലിന് നവതി ആശംസ അറിയിച്ചുകൊണ്ടുള്ള പോപ്പ് എമിരത്തൂസ് ബെനഡിക്്ട് പതിനാറാമന്റെ സന്ദേശം വികാരി ജനറാല്‍ മോണ്‍. തോമസ് പാടിയത്ത് വായിക്കും.