കൊച്ചി: നിരീശ്വരത്വവും വര്‍ഗ്ഗീയതയും വേട്ടയാടുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുളളതെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മതേതര മൂല്യങ്ങളും ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി കൊച്ചിയില്‍ സംഘടിപ്പിച്ച ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനീതിക്കും അസമത്വങ്ങള്‍ക്കും അക്രമ സംസ്‌കാരത്തിനുമെതിരെ പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്താന്‍ ശക്തമായ നിലപാടുകളുമായി കത്തോലിക്കാ കോണ്‍ഗ്രസ് മുന്നേറണം. നിരീശ്വരത്വത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ കത്തോലിക്കാ കോണ്‍ഗ്രക് എക്കാലവും ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അത് എക്കാലവും ശക്തമായി തുടരട്ടെയെന്നും മാര്‍ താഴത്ത് പറഞ്ഞു.