ആലപ്പുഴ: ബിജെപി കര്ണ്ണാടകനിയമസഭയില് ശബ്ദവോട്ടോടെ പാസാക്കിയ മതപരിവര്‍ത്തന നിരോധന ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും മതസ്വാതന്ത്ര്യം, വൈവാഹിക വ്യക്തി്സ്വാതന്ത്ര്യം എന്നിവയിലുള്ള കടന്നുകയറ്റമാണെന്നും കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍( കെആര്‍എല്‍സിസി).
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ സംഘാതശ്രമങ്ങളാണെന്നും ഭരണകൂടങ്ങളുടെ സഹായത്തോടെ ആക്രമണങ്ങള്‍ അരങ്ങേറുന്നതിനെ ഗൗരവതരമായി കാണണമെന്നും കെആര്‍എല്‍സിസിയുടെ 38 ാം ജനറല്‍ കൗണ്‍സില്‍ പറഞ്ഞു. മൗലികാവകാശങ്ങള്‍ ഉറപ്പാക്കി സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കാനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. കേരളത്തിലെ നിര്‍ദ്ദിഷ്ട ക്രൈസ്തവ വിവാഹനിയമം വഴി കൂദാശകളുടെ പരികര്‍മ്മത്തില്‍ അനാവശ്യ ഇടപെടല്‍ കമ്മീഷന് നടത്തിയിട്ടുണ്ട്. ഈ നിയമം സ്വീകാര്യമല്ല. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണ അവകാശങ്ങള്‍ നിഷേധിക്കരുത്. ജനസംഖ്യാനുപാതികമായി ദളിത് ക്രൈസ്തവര്‍ക്ക് സംവരണം അനുവദിക്കണം.
കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ബിഷപ് ജോ. ജെയിംസ് ആനാപ്പറമ്പില്‍, ഫാ. തോമസ് തറയില്‍ എന്നിവര്‍ പ്രസംഗിച്ചു.