വത്തിക്കാന്‍: ലോക്ക് ഡൗണിനെതുടര്‍ന്ന് ജനജീവിതം സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റോം രൂപത വൈദികര്‍ക്ക് സൗജന്യ കോവിഡ് 19 ആന്റി ബോഡി ടെസ്റ്റ് നടപ്പിലാക്കുന്നു. കോവിഡ് കാലത്ത് ശുശ്രൂഷ ചെയ്ത എല്ലാവൈദികര്‍ക്കും വേണ്ടിയാണ് ഈ ടെസ്റ്റ് നടത്തുന്നത്. റോം രൂപതയും റോമിലെ ലാസറോ സ്പല്ലാന്സാി നാഷനല്‍ ഇന്‍സറ്റിറ്റിയൂട്ടും ചേര്‍ന്നാണ് ടെസ്റ്റ് നടത്തുന്നത്. പ്രതിരോധ ശേഷി മനസ്സിലാക്കാനും ഒപ്പം പ്ലാസ്മ നല്‍കാനുള്ള കഴിവു നിര്‍ണ്ണയിക്കാനും വേണ്ടിയാണ് ആന്റിബോഡി ടെസ്റ്റുകള്‍ നടത്തുന്നത്.
171,300 ആളുകള്‍ ഇറ്റലിയില്‍ കോവിഡില്‍ നിന്ന് രക്ഷനേടിയിട്ടുണ്ട്. ജൂണ്‍ 11 വരെ 11,236 രോഗികള്‍ ഐസിയു വില്‍ ചികിത്സയിലുമാണ്. മൂന്നാം ഘട്ടത്തിലേക്കാണ് ഇറ്റലി പ്രവേശിച്ചിരിക്കുന്നത് എന്ന് പ്രധാനമന്ത്രി ഗ്വിസിപ്പി അറിയിച്ചിട്ടുണ്ട്.
മാസ്ക്കും ഗ്ലൗസും ധരിച്ചാണ് വൈദികര്‍ ദിവ്യകാരുണ്യം നല്‍കുന്നത്.