മറിയം നന്മ നിറഞ്ഞവളാകാന്‍ കാരണം എന്താണെന്നറിയാമോ?

നന്മ നിറഞ്ഞ മറിയമേ എന്നത് ഗബ്രിയേല്‍ മാലാഖയുടെ സംബോധനയാണെന്ന് നമുക്കറിയാം. എന്നാല്‍ മാലാഖ മറിയത്തെ അങ്ങനെ വിശേഷിപ്പിക്കാന്‍ കാരണം എന്താണ് എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

മറിയം നന്മ നിറഞ്ഞവളാകാനുള്ള കാരണം കര്‍ത്താവ് അവളൊടൊപ്പം ഉണ്ട് എന്നതാണ്. അവളെ നിറയ്ക്കുന്ന നന്മയാകട്ടെ എല്ലാ കൃപാവരങ്ങളുടെയും ഉറവിടമായകര്‍ത്താവിന്റെ സാന്നിധ്യവും. ജറുസലെം പുത്രീ സന്തോഷിക്കുക നിന്റെ ദൈവമായ കര്‍ത്താവ് നിന്റെ മധ്യേ ഉണ്ട്.

കര്‍ത്താവ് സ്വന്തം വാസസ്ഥലമാക്കിയ മറിയം സീയോന്‍പുത്രിയാണ്. കര്‍ത്താവിന്റെ മഹിമ കുടികൊള്ളുന്ന ഉടമ്പടിയുടെപേടകവും മനുഷ്യരൊടൊപ്പമുള്ള ദൈവത്തിന്റെ കൂടാരവുമാണവള്‍. തന്നില്‍ വസിക്കാന്‍ വന്ന താന്‍ ലോകത്തിന് നല്കാന്‍ പോകുന്ന കര്‍ത്താവിന് പുര്‍ണ്ണമായും സ്വയം സമര്‍പ്പിച്ചവളുമാണ് നന്മനിറഞ്ഞവളായ മറിയം. മാലാഖയെ മധ്യവര്‍ത്തിയായിക്കൊണ്ടു ദൈവം തന്നെയാണ് മറിയത്തെ ഇപ്രകാരം അഭിവാദ്യം ചെയ്യുന്നതെന്നും നമുക്ക് മറക്കാതിരിക്കാം.

അതുകൊണ്ട് മറിയത്തില്‍ ദൈവം കണ്ടെത്തിയ സന്തോഷത്തില്‍ ആഹ്ലാദിക്കാന്‍ നമുക്കും കഴിയണം. നമുക്കും മറിയത്തെ വിളിച്ചപേക്ഷി്ക്കാം. നന്മ നിറഞ്ഞ മറിയമേ സ്വസ്തി…..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.