വാല്‍ഷിംങ്ഹാം: ഏഴു മാസം മുമ്പ് കത്തോലിക്കാ സഭാംഗമായ മുന്‍ ആംഗ്ലിക്കന്‍ ബിഷപ്പിന് മോണ്‍സിഞ്ഞോര്‍ പദവി നല്കി ഫ്രാന്‍സിസ് മാര്‍പാപ്പ ആദരിച്ചു. ഫാ. മൈക്കല്‍ നസീര്‍ അലിക്കാണ് ഈ ശ്രേഷ്ഠപുരസ്‌ക്കാരം ലഭിച്ചത്, മതാന്തരസംവാദത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഇദ്ദേഹം. സെപ്തംബറില്‍ കത്തോലിക്കാസഭാംഗമായ ഇദ്ദേഹം പേഴ്‌സണല്‍ ഓര്‍ഡിനറിയേറ്റ് ഓഫ് ഔര്‍ ലേഡി ഓഫ് വാല്‍ഷിംങ്ഹാമില്‍ വൈദികനായി. കഴിഞ്ഞവര്‍ഷം ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാസഭയിലേക്ക് ചേര്‍ന്ന നാലു മെത്രാന്മാരില്‍ ഒരാളാണ് ഫാ. മൈക്കല്‍.
1994 മുതല്‍ 2009 വരെ ഇംഗ്ലണ്ടിലെ റോച്ചെസ്റ്ററില്‍ ആംഗ്ലിക്കന്‍ ബിഷപ്പായിരുന്നു. പാക്കിസ്ഥാനിലായിരുന്നു ജനനം. പ്രായപൂര്‍ത്തിയായ രണ്ട് ആണ്‍മക്കളുടെ പിതാവുമാണ്.