സ്‌കോട്ട്‌ലാന്റ്: മുന്‍ ചെസ്റ്റര്‍ ആംഗ്ലിക്കന്‍ ബിഷപ് പീറ്റര്‍ ഫോര്‍സ്റ്റര്‍ കത്തോലിക്കാ സഭയില്‍ അംഗമായി. ഇന്‍ഡിപെന്‍ഡന്റ് ആംഗ്ലിക്കന്‍ ന്യൂസ് സൈറ്റായ ചര്‍ച്ച് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആംഗ്ലിക്കന്‍സഭയില്‍ നിന്ന് കത്തോലിക്കാസഭാവിശ്വാസത്തിലേക്ക് കഴിഞ്ഞവര്‍ഷം കടന്നുവന്നവരില്‍ മൂന്നാമത്തെ പ്രമുഖവ്യക്തിയാണ് ബിഷപ് പീറ്റര്‍. ആംഗ്ലിക്കന്‍ സഭയെ സുദീര്‍ഘമായ വര്‍ഷം നയിച്ച വ്യക്തിയാണ് ഇദ്ദേഹം.
22 വര്‍ഷമാണ് ഇദ്ദേഹം മെത്രാനായി സേവനം ചെയ്തത്. 2019 ല്‍ 69 ാം വയസിലാണ് റിട്ടയര്‍ ചെയ്തത്. തുടര്‍ന്ന് ഭാര്യയുമൊത്ത് സ്‌കോട്ട് ലാന്റിലേക്ക് താമസം മാറ്റിയിരുന്നു.
മൈക്കല്‍ നസിര്‍ അലി, ജൊനാഥന്‍ ഗുഡോള്‍ എന്നിവരാണ് ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാസഭയിലേക്ക് കഴിഞ്ഞവര്‍ഷം കടന്നുവന്ന മെത്രാന്മാര്‍. ഇംഗ്ലീഷ് ആംഗ്ലിക്കന്‍- റോമന്‍ കത്തോലിക്കാ കമ്മറ്റികളില്‍ അംഗമായി സേവനം ചെയ്ത ബിഷപ് ഫോസ്റ്റര്‍ വനിതകളുടെ പൗരോഹിത്യത്തെ പിന്തുണയ്ക്കുന്ന വ്യക്തികൂടിയാണ്.