വത്തിക്കാന്‍ സിറ്റി: ഇനി തനിക്കൊരു ഓപ്പറേഷന്വേണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്ലീനറി അസംബ്ലിക്കെത്തിയ മെത്രാന്മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടുമണിക്കൂര്‍ നീണ്ടസംസാരത്തില് പലവിഷയങ്ങളും ചര്‍ച്ച ചെയ്തിരുന്നു. അതിനിടയിലാണ് തന്റെ ആരോഗ്യകാര്യത്തെക്കുറിച്ചും പാപ്പ വ്യക്തമാക്കിയത്.
കഴിഞ്ഞവര്‍ഷം ജൂലൈ നാലിന് കോളന്സര്ജറിക്ക് വേണ്ടി പാപ്പയ്ക്ക് അനസ്തേഷ്യനല്കിയിരുന്നു,. അത് ചില പാര്‍ശ്വഫലങ്ങള്‍ സൃഷ്്ടി്ച്ചിരുന്നുവെന്നാണ് പാപ്പ പറയുന്നത്. ഏഴു ദിവസത്തെ ആശുപത്രിവാസം മതിയെന്നാണ് ആദ്യംകരുതിയിരുന്നതെങ്കിലും അത് പത്തുദിവസം വരെ നീണ്ടുപോകുകയും ചെയ്തിരുന്നു.
കാല്‍മുട്ടുവേദനയെ തുടര്‍ന്ന് വീല്‍ച്ചെയറിലാണ് പാപ്പാ ഇപ്പോള്പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന് നിന്നുകൊണ്ട് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.
ഇഞ്ചക്ഷനും തെറാപ്പിയും വഴി കാല്‍മുട്ടുവേദനയ്ക്ക് ശമനമുണ്ടാവുമെന്നാണ് പാപ്പായുടെ പ്രതീക്ഷ