ലോകത്തില്‍ അനുഭവിക്കേണ്ടിവരുന്ന സഹനങ്ങള്‍ക്ക് ദൈവത്തെ കുറ്റപ്പെടുത്തുന്ന അമേരിക്കക്കാര്‍ ഏറെയുണ്ടെന്ന് പ്യൂ റിസേര്‍ച്ച് സെന്ററിന്റെ സര്‍വ്വേ. മറ്റുള്ളവരെയോ സമൂഹത്തെയോ കുറ്റപ്പെടുത്താതെ ലോകത്തില്‍ നേരിടേണ്ടിവരുന്ന സഹനങ്ങള്‍ക്ക് ദൈവത്തെ കുറ്റപ്പെടുത്താനാണ് അമേരിക്കക്കാര്‍ താല്പര്യപ്പെടുന്നതെന്ന് സര്‍വ്വേ ഫലം പറയുന്നു. മതപരവും ആത്മീയവുമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളോടുള്ള പ്രതികരണമായിട്ടാണ് അമേരിക്കക്കാര്‍ ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ദൈവത്തെ ഇങ്ങനെ കുറ്റപ്പെടുത്തുന്ന അമേരിക്കക്കാരുടെ എണ്ണം വളരെ കുറവാണ് എന്നതാണ് ശ്രദ്ധിക്കേണ്ടതായ കാര്യം. 75 ശതമാനം ആളുകളും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. ഏതോ ഉന്നതശക്തി ഈ ലോകത്തെ നിയന്ത്രിക്കുന്നുണ്ടെന്നാണ് അവരുടെ വിശ്വാസം, അതുകൊണ്ടുതന്നെ ജീവിതത്തില്‍ സഹിക്കേണ്ടിവരുന്ന ദുരനുഭവങ്ങളെ പ്രതി അവര്‍ക്ക് ദൈവത്തോട് ദേഷ്യം തോന്നിയിട്ടുമില്ലത്രെ, പ്രൊട്ടസ്റ്റന്റ് അനുഭാവികളില്‍ നിന്നാണ് ഇത്തരത്തിലുള്ളപ്രതികരണം കൂടുതലായി ഉണ്ടായിരിക്കുന്നത്. ലോകത്തിലുണ്ടാകുന്ന ദുരിതങ്ങള്‍ ദൈവത്തെക്കുറിച്ചുള്ള സംശയം പതിനഞ്ച് ശതമാനം ആളുകളില്‍ ഉണ്ടാക്കുന്നുണ്ട്.
ദൈവം തരുന്ന ശിക്ഷയുടെ ഭാഗമാണ് സഹനങ്ങളെന്ന് നാലുശതമാനം ആളുകള്‍ വിശ്വസിക്കുന്നു. 80 ശതമാനം ആളുകളും വിശ്വസിക്കുന്നത് താന്താങ്ങളുടെ പ്രവൃത്തികളുടെ ഫലമായിട്ടാണ് സഹിക്കേണ്ടിവരുന്നതെന്നും അക്കാര്യത്തില്‍ ദൈവത്തിന് പങ്കില്ലെന്നുമാണ്.