അംബാലയിലെ 176 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ സെമിത്തേരി നശിപ്പിച്ചു

അംബാല: ഹരിയാനയിലെ അംബാലയിലുള്ള ക്രൈസ്തവ സെമിത്തേരി നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 176 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ സെമിത്തേരി 1844 ലാണ് പണികഴിപ്പിക്കപ്പെട്ടത്.

20.54 ഏക്കര്‍ സ്ഥലത്താണ് സെമിത്തേരിയുള്ളത്. ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട 66 പട്ടാളക്കാരുടെയും ആംഗ്ലോ- ബോര്‍ യുദ്ധത്തിലെ തടവുകാരുടെയും ശവശരീരങ്ങള്‍ അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ്. എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള സെമിത്തേരിയാണ് ഇത്. കത്തോലിക്കരും ആംഗ്ലിക്കന്‍സും എല്ലാം ഈ സെമിത്തേരിയാണ് ഉപയോഗിക്കുന്നത്.

1993 മുതല്‍ ഹരിയാന ഗവണ്‍മെന്റ് സെമിത്തേരിയെ സ്മാരകമായി നിലനിര്‍ത്തിപ്പോരുകയായിരുന്നു. സെമിത്തേരിയുടെ കൈവശാവകാശത്തെക്കുറിച്ചുളള തര്‍ക്കമാണ് നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരാശജനകവും സങ്കടകരവുമാണെന്ന് അംബാലയിലെ ഹോളി റെഡീമര്‍ കത്തോലിക്കാ ദേവാലയത്തിന്റെ വികാരിയും റിഡംപ്റ്ററിസ്റ്റുമായ ഫാ. ആന്റണി ചാക്കോ പ്രതികരിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.