ബ്രഹ്മചര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആഴമായ പഠനം ആവശ്യം: ആമസോണ്‍ സിനഡ്

വത്തിക്കാന്‍ സിറ്റി: ആധുനിക ലോകം സുഖഭോഗങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ ബ്രഹ്മചര്യത്തെക്കുറിച്ച് ആഴമായ പഠനം ആവശ്യമാണെന്ന് ആമസോണ്‍ സിനഡിന്റെ നിരീക്ഷണം. വൈദികബ്രഹ്മചര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇങ്ങനെയൊരു അഭിപ്രായപ്രകടനം രൂപപ്പെട്ടത്.

ദൈവവിളിയുടെ കുറവ് പരിഹരിക്കാന്‍ വിവാഹിതരായവര്‍ക്ക് പൗരോഹിത്യം നല്കാനുള്ള ആലോചന സഭയുടെ ഐക്യം തകര്‍ക്കാന്‍ കാരണമാകുമെന്നുള്ള നിരീക്ഷണവും ഉയര്‍ന്നുവന്നു. ദൈവവിളിയുടെ കുറവിന് ഉത്തരം കാണാനുള്ളതല്ല ആമസോണ്‍ സിനഡ്. മറിച്ച് തനിമയുള്ള സഭയുടെ പ്രകടനമായി മാറാനുള്ളതാണ് ഇത്.

ക്രിസ്തു കേന്ദ്രീകൃതമായിരിക്കണം സഭയുടെ ആമസോണിലെമിഷനറി പ്രവര്‍ത്തനം എന്നും വിലയിരുത്തപ്പെട്ടു. ആമസോണ്‍ സിനഡിന്റെ എട്ടാം സമ്മേളനത്തിലായിരുന്നു ഇത്തരത്തിലുള്ള നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നുവന്നത്.

വനിതാപൗരോഹിത്യത്തെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.