വത്തിക്കാന്‍ സിറ്റി: ആമസോണ്‍ സിനഡാനന്തര അപ്പസ്‌തോലിക പ്രബോധനമായ കെരീദാ ആമസോണിയ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു.
ലോകം മുഴുവന്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഒന്നായിരുന്നു ഈ അപ്പസ്‌തോലികപ്രബോധനം. കാരണം ആമസോണ്‍ പ്രവിശ്യയിലെ വൈദികരുടെ കുറവ് പരിഹരിക്കുന്നതിന് വിവാഹിതരായവര്‍ക്ക് പൗരോഹിത്യം നല്കണമെന്ന നിര്‍ദ്ദേശം സിനഡ് പിതാക്കന്മാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ വിവാഹിതര്‍ക്ക് പൗരോഹിത്യം നല്കുമെന്ന യാതൊരു പരാമര്‍ശവും ഇല്ലാതെയാണ് അപ്പസ്‌തോലികപ്രബോധനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആമുഖവും ഉപസംഹാരവും ഉള്‍പ്പടെ നാല് അധ്യായങ്ങളുള്ളതാണ് പ്രബോധനം. കെരീദ ആമസോണിയ എന്നതിന്റെ അര്‍ത്ഥം പ്രിയ ആമസോണ്‍ എന്നാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ നാലു മുതല്‍ 27 വരെ തീയതികളിലാണ് ആമസോണ്‍ സിനഡ് നടന്നത്.
പരിശുദ്ധ കന്യാമറിയത്തെ ആമസോണിന്റെ അമ്മയെന്ന് വിശേഷിപ്പിക്കുന്ന പ്രാര്‍ത്ഥനയോടെയാണ് അമ്പതു പേജില്‍താഴെയുളള അപ്പസ്‌തോലിക പ്രബോധനം മാര്‍പാപ്പ അവസാനിപ്പിച്ചിരിക്കുന്നത്.