പ്രാര്‍ത്ഥനയോളം ശക്തിയുള്ള മറ്റെന്താണ് ഉളളത് പ്രാര്‍ത്ഥനയോളം വിശ്വസിക്കാനും ആ്ശ്രയിക്കാനും കഴിയുന്ന മറ്റൊന്നും ഇ്ല്ല. അത് നമ്മെ കുറെക്കൂടി ആത്മവിശ്വാസമുള്ളവരും പ്രത്യാശയുള്ളവരുമാക്കി മാറ്റുന്നുണ്ട്. ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍ എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം നമ്മോട് ആവശ്യപ്പെടുന്നതും.
ഇതേ കാര്യം തന്നെ പരിശുദ്ധ അമ്മ തന്റെ പ്രത്യക്ഷീകരണത്തിലും ദര്‍ശനങ്ങളിലും ആവര്‍ത്തിക്കുന്നുണ്ട്.
ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തില്‍ പലഭാഗങ്ങളിലും നമുക്ക് ഇക്കാര്യം കാണാവുന്നതാണ്. എന്തിനും ഏതിനും പ്രാര്‍ത്ഥിക്കാനാണ് മാതാവ് ഇവിടെ ആവശ്യപ്പെടുന്നത്.
മറ്റൊരിടത്ത് ആകുലപ്പെടേണ്ട പ്രാര്‍ത്ഥിക്കുക. ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെ എന്റെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക എന്ന് മാതാവ് പറയുന്നു. വേറൊരിടത്താകട്ടെ നിന്റെ ആത്മാവില്‍ പ്രാര്‍ത്ഥിക്കുക എന്ന് ആവ്ശ്യപ്പെടുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ ലോകത്തിലെ പരീക്ഷണങ്ങള്‍ അത്ര ഭാരമുള്ളതായി അനുഭവപ്പെടുകയില്ല എന്നാണ് ഇതേക്കുറിച്ചുള്ള മാതാവിന്റെ വിശദീകരണം, ഞാന്‍ നിനക്ക് തന്നിട്ടുള്ള എല്ലാറ്റിനും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നാണ് മറ്റൊരു സന്ദേശത്തില്‍ മാതാവ് പറയുന്നത്.അതെ നമുക്ക് പ്രാര്‍ത്ഥിക്കാം…
നിരന്തരം പ്രാര്‍ത്ഥനയിലായിരിക്കാന്‍ ശ്രമിക്കുക. അവാച്യമായനെടുവീര്‍പ്പുകള്‍ പോലും പ്രാര്‍ത്ഥനയായി മാറുമല്ലോ. ഓ എന്റെ ദൈവമേ… ഓ എന്റെ പ്രിയപ്പെട്ട മാതാവേ….