ആൽബേർഷ്യൻ എഡ്യുക്കേഷൻ എക്സ്പോ ഇന്ന് സമാപിക്കും


കൊച്ചി സെൻറ ആൽബർട്ട്സ് കോളജ് ഓട്ടോണമസിന്റെ ആൽബേർഷ്യൻ എഡ്യുക്കേഷൻ എക്സ്പോ 2020 വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 1946 ല്‍ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റി സ്ഥാപിച്ച മഹത്തായ ഈ കലാലയം വൈജ്ഞാനിക രംഗത്തെ വേറിട്ട ശബ്ദമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു. 41 ഓളം കോഴ്സുകളിലായി 3000 ത്തോളം വിദ്യാർത്ഥികൾ ആൽബർട്ട്സ് കോളജിൽ അധ്യയനം നടത്തുന്നു.

സമ്മേളനത്തിൽ കോളജ് ചെയർമാൻ ഫാ. ആൻറണി അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജെർമനി കാത്തോ യുണിവേഴ്സിറ്റി പ്രഫസർ ഗ്രിറ്റ ഹോപ്പർണർ മുഖ്യാത്ഥി ആയിരുന്നു. പ്രിൻസിപ്പാൾ ഡോ. എം. എൽ. ജോസഫ്, ബർസാർ & വൈസ് പ്രിൻസിപ്പാൾ ഫാ. ജോൺ ക്രിസ്റ്റ ഫർ, വൈസ് പ്രിൻസിപ്പാൾ ഡോ. റോസ്ലിൻഡ് ഗോൺസാഗ, പരീക്ഷ കൺട്രോളർ പ്രൊഫ. കെ.ജെ. ബെന്നി, സ്റ്റുഡന്റ് ഡീൻ ഡോ. വിജയ് കണ്ണിക്കൽ, റിസർച്ച് ഡീൻ കൃഷ്ണകുമാർ കെ.എസ് എന്നിവർ പ്രസംഗിച്ചു.

എഡ്യുക്കേഷൻ എക്സപോയിൽ    200 ഓളം സ്റ്റോളുകളിലായി വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ വർക്കിങ്ങ് മോഡൽ എക്സിബിറ്റുകളും, സയ്ൻറ്റിഫിക്ക് എക്സപോ, പ്ലാനിറ്റോറിയം, അക്വാഷോ, സകൂബ ഡൈവിങ്ങ്, കരിയർ ഗൈയ്ഡൻസ് സ്റ്റോൾ എന്നിവയും, വിദ്യാർത്ഥികളുടെ കലാവിരുന്നും ഫുഡ് ഫെസ്റ്റിവലും  ഇതോടൊപ്പം നടത്തി വരുന്നു. 

ഇന്ന് വൈകിട്ട് 5 മണി വരെയാണ് പ്രദർശനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.