ടെക്സാസ്: സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തൂക്കിക്കൊല്ലുന്ന മുറിയില്‍് പ്രിസണ്‍ ചാപ്ലയ്ന്മാര്ക്ക് പ്രവേശനം നിഷേധിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ബുദ്ധമതക്കാരനായ പാട്രിക് മര്‍ഫിക്ക്, പ്രിസണ്‍ ചാപ്ലയ്ന്റെ സാന്നിധ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസംഇദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു.
ഒരു മാസം മുമ്പ് തന്നെ ബുദ്ധമതസന്യാസിയെ മരണസമയത്ത് തനിക്കാവശ്യമുള്ളതായി അയാള്‍ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷേ ഈ ആവശ്യം നിരസിക്കപ്പെടുകയാണുണ്ടായത്. കാരണം ബുദ്ധമതസന്യാസി സ്റ്റേറ്റ് എംപ്ലോയി അല്ല. ജയിലിലെ രീതി പുരോഹിതരെ മാത്രമേ തൂക്കിക്കൊല്ലുന്ന മുറിയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. അതായത് ക്രൈസ്ത- മുസ്ലീം പുരോഹിതരെ മാത്രം.
ഈ സാഹചര്യത്തില്‍ മര്‍ഫിയുടെ അവകാശം നിഷേധിക്കപ്പെട്ടു എന്ന് ഏഴ് പേര് അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് നിരീക്ഷിക്കുകയും വധശിക്ഷ സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാല്‍ ജസ്റ്റീസ് ക്ലെയറന്‍സ് തോമസും നെയിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണ് ചെയ്ത്.
ക്രൈസ്തവര്‍ക്കും മുസ്ലീമുകള്‍ക്കും മാത്രം തൂക്കുമരത്തിന്റെ മുറിയില്‍ വൈദികരെ അനുവദിക്കുന്നത് വിവേചനപരമാണെന്നാണ് കോടതി നിരീക്ഷണം. ഒന്നുകില്‍ എല്ലാ മതവിശ്വാസികള്‍ക്കും മരണസമയത്ത് ചാപ്ലയിന്റെ സാന്നിധ്യം ഉറപ്പുവരുത്തുക. അല്ലെങ്കില്‍ ആര്‍ക്കും അത് നല്‍കാതിരിക്കുക. ഈ സാഹചര്യത്തിലാണ് സ്റ്റേറ്റ് ചാപ്ലയന്മാരെ നിരോധിക്കാന്‍ തീരുമാനിച്ചത്.