അബൂജ: അമേരിക്കയിലെ ഒരു സംഘം മതനേതാക്കള്‍ ബോക്കോ ഹാരമിന്റെ ഇരകളെ സന്ദര്‍ശിച്ചതിന് ശേഷം അഭിപ്രായപ്പെട്ടതാണ് ഈ വാക്കുകള്‍ .ഇവാഞ്ചലിക്കല്‍ കമ്മ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടിവും ക്രിസ്ത്യന്‍ ലീഡേഴ്‌സ് പ്രസിഡന്റുമായ ജോണി മൂറെ, റബി അബ്രഹാം കൂപ്പര്‍, ജൂത മനുഷ്യാവകാശ സംഘടനയിലെ അംഗങ്ങള്‍ എന്നിവരാണ് അബൂജ സന്ദര്‍ശിച്ചത്. ബോക്കോ ഹാരമും ഫുലാനികളും ചേര്‍ന്ന് ജീവിതം ഛിന്നഭിന്നമാക്കിയ നൂറുകണക്കിന് ജീവിതങ്ങളെ അവര്‍ നേരില്‍ കാണുകയും ഇരകളുടെ സങ്കടങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. നൈജീരിയായിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും മൂന്നു ദിവസത്തോളം അവിടെ താമസിച്ചുമായിരുന്നു സംഘം സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
ഇവിടെ നടക്കുന്നതിന്റെ പാതിയോളമേ ലോകം കേള്‍ക്കുന്നുള്ളൂ. സംയുക്തപ്രസ്താവനയില്‍ മതനേതാക്കള്‍ പറഞ്ഞു. ക്രൈസ്തവരെതുടച്ചുനീക്കുകയാണ് ഇവിടെ ചെയ്യുന്നത്. കിരാതവും മനുഷ്യത്വരഹിതവുമായ ക്രൂരപ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. ആക്രമണങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, പീഡനങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയവ ഇവിടെ സര്‍വ്വസാധാരണമായിക്കഴിഞ്ഞു.
സ്ഥിതിഗതികള്‍ ഇതുപോലെ മുന്നോട്ടുപോകുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും മോശം സ്ഥലമായി ഇവിടം തുടരുക തന്നെ ചെയ്യും. അടുത്ത തലമുറയിലെ ഭീകരവാദത്തിന്റെയും യുദ്ധങ്ങളുടെയും അടിസ്ഥാനഭൂമിക ആഫ്രിക്ക തന്നെയായിരിക്കും എന്ന മുന്നറിയിപ്പും ഇവര്‍ നല്കിക്കഴിഞ്ഞു.