വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യാരാധന ഒരു റേഡിയോ തെറാപ്പി പോലെയാണ് നമ്മുടെ പാപങ്ങള്‍ക്ക് അനുഭവപ്പെടുന്നതെന്ന് ആര്‍ച്ച് ബിഷപ് ആര്‍ഥര്‍ റോച്ചെ. വത്തിക്കാന്‍ കോണ്ഗ്രിഗേഷന് ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് ആന്റ് ദ ഡിസിപ്ലിന്‍ ഓഫ് ദ സേക്രമെന്റ്സ് തലവനാണ് ഇദ്ദേഹം.
ആരാധന ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് നമ്മെ കൂടുതല്‍ ബോധവാനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ അനുഭവത്തിന് ശേഷം ആളുകള്‍ കൂടുതലായി ദേവാലയങ്ങളിലേക്ക് വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മരുഭൂ അനുഭവത്തിന് ശേഷം ആളുകള്‍ക്ക് ദൈവത്തിന് വേണ്ടിയുള്ള ദാഹം കൂടിയാണ് വരുന്നത്. ദിവ്യകാരുണ്യാരാധനയിലൂടെ ദൈവികസാന്നിധ്യം അനുഭവിക്കാനുള്ള പരിശീലനമാണ് ലഭിക്കുന്നത്. നാം വിശുദ്ധകുര്‍ബാനയ്ക്കോ അല്ലെങ്കില്‍ ദേവാലയത്തില്‍ നടക്കുന്ന മറ്റേതെങ്കിലും കര്‍മ്മങ്ങളിലോ പങ്കെടുക്കാന്‍ വരുമ്പോള്‍ നമ്മുടെ ശ്രദ്ധ എപ്പോഴും ദൈവത്തിലായിരിക്കണം.
നാം വന്നിരിക്കുന്നത് അവിടുത്തെ ആരാധിക്കാനാണ്. കര്‍ദിനാള്‍ റോബര്‍ട്ട് സാറായുടെ പിന്‍ഗാമിയായിട്ടാണ് ആര്‍ച്ച് ബിഷപ് റോച്ചെ ചുമതലയേറ്റെടുത്തിരിക്കുന്നത്. ഡിവൈന്‍ വര്‍ഷിപ്പ് എന്ന് പേരുകൊടുത്തിരിക്കുന്നത് വളരെ അര്‍ത്ഥവത്തോടെയാണെന്നും അദ്ദേഹം അറിയിച്ചു. നമ്മുടെ ശ്രദ്ധ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ എപ്പോഴും ദൈവത്തിലായിരിക്കണം. അദ്ദേഹം ആവര്‍ത്തിച്ചു.